നിങ്ങളുടെ ആസ്തമ നിയന്ത്രിച്ച്‌ നിര്‍ത്തുവാന്‍ സഹായിക്കുന്ന ഘടകങ്ങള്‍


Posted on April 22, 2015

inhalerചെയ്യാവുന്നത്

 • ഡോക്ടര്‍ നിര്‍ദ്ദേശിട്ടുള്ളതുപോലെ ആസ്ത്മക്കുള്ള ഔഷധങ്ങള്‍ എടുക്കുക.
 • ആസ്ത്മയുടെ അറ്റാക്ക്‌ ഉണ്ടാകുവാനുള്ള പ്രേരണാഘടകങ്ങള്‍ (ട്രിഗ്ഗേഴ്സ്) തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്യുവാന്‍ ശ്രമിക്കുക. തിരിച്ചറിയാന്‍ സാധിച്ചാല്‍ ആ പ്രേരണാഘടകം ഒഴിവാക്കുക.
 • ആസ്ത്മ മുര്‍ച്ച്ചിക്കുന്നതിന്റെ അടയാളങ്ങളും അവ എങ്ങനെ ഒഴിവാക്കാമെന്നും മനസ്സിലാക്കുക.
 • പുറത്തുപോകുമ്പോള്‍ എപ്പോഴും ആസ്ത്മക്ക് ഉടന്‍ ആശ്വാസം നല്‍കുന്ന നിങ്ങളുടെ മരുന്നുകള്‍ കൈവശം വയ്ക്കുക.
 • ജോലിസ്ഥലത്തും വീട്ടിലും പുകയും പൊടിയും ഒഴിവാക്കുക.
 • ആസ്ത്മ രോഗി ഉറങ്ങുന്ന മുറി പ്രത്യേകം സജ്ജീകരിക്കുക.
 •   റഗ്ഗുകളും കാര്‍പ്പെറ്റുകളും എടുത്തുമാറ്റുക, അവ പൊടിയും പൂപ്പലും പിടിക്കാന്‍ സാദ്ധ്യതയുണ്ട്.
 • ആവശ്യത്തില്‍ കുടുതലുള്ള സോഫിറ്റ് ചെയറുകള്‍, കുഷനുകള്‍, തലയിണകള്‍ തുടങ്ങിയവ എടുത്തുമാറ്റുക. അവ പൊടി പിടിക്കും.
 • കിടയ്ക്കയിലും കിടപ്പുമുറിയിലും ഓമന മൃഗങ്ങളെ കയറാന്‍ അനുവദിക്കരുത്.
 • കിടപ്പുമുറിയില്‍ പുകവലിയും രൂക്ഷഗന്ധങ്ങളും അരുത്.
 • മെത്തയിലും തലയിണകളിലും പൊടിപിടിക്കാത്ത പ്രത്യേകം കവറുകള്‍ ഇടുക.
 • ബെഡ്ഷീറ്റുകളും ബ്ലാങ്കറ്റുകളും നല്ല ചൂടുവെള്ളത്തില്‍ ഇടക്കിടെ കഴുകുക.