എന്താണു സിഒപിഡി?


Posted on July 2, 2015

സിഒപിഡി – ക്രോണിക് ഒബ്സ്ട്രക്ടിവ് പള്‍മൊണറി ഡിസീസ്


സിഒപിഡി എന്നാല്‍  നമ്മുടെ ശ്വാസ കോശങ്ങള്‍  ഭാഗീകമായിഅടഞ്ഞുപോകുന്നതും എന്നാല്‍ ഒരിക്കലും വിട്ടുമാറാത്തതുമായ ഒരു മാരകമായ അസുഖമാണ്.

ലോകമൊട്ടാകെ എല്ലാവര്‍ഷവും 2.7 മില്യന്‍  ആളുകള്‍ സിഒപിഡി മൂലo മരിക്കുന്നു.

1990 ലെ കണക്കുകള്‍ പ്രകാരം സിഒപിഡി എന്ന അസുഖം മരണം  വിതക്കുന്ന അസുഖങ്ങളില്‍ ആറാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2000 ലെ കണക്കുകള്‍ പ്രകാരം ഈ അസുഖം നലാം സ്ഥാനത്തേയ്ക്ക് മുന്നേറി. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം  2020 ആകുമ്പോഴേക്കും സിഒപിഡി എന്ന  അസുഖം മരണം വിതക്കുന്ന അസുഖങ്ങളില്‍ മൂന്നാം സ്ഥാനത്ത് ആയിരിക്കും.

ഇന്ത്യയില്‍ 12.36 മില്യന്‍ ആളുകളെ സിഒപിഡി ബാധിച്ചിരിക്കുന്നു.അതില്‍  62% പുരുഷന്മാരും  38% സ്ത്രികളുമാണ്.

സിഒപിഡി  ഒരു  പകര്‍ച്ചവ്യാധിയല്ല.  അതായത്  ഇത്  രോഗാണുക്കള്‍  മൂലo ഉണ്ടാകുന്ന  രോഗമല്ല.  അതുകൊണ്ട്  ഒരാളില്‍  നിന്ന്  മറ്റൊരാള്‍ക്ക്  രോഗം ബാധിക്കില്ല.

സി ഒ പി ഡി യുടെ ലക്ഷണങ്ങള്‍

  • നിങ്ങള്‍  35 വയസ്സ് കഴിഞ്ഞ വ്യക്തിയാണോ?
  • നിങ്ങള്‍ പുകവലിക്കുന്ന അല്ലെങ്കില്‍ ആദ്യകാലങ്ങളില്‍ പുകവലിച്ചിരുന്ന  വ്യക്തിയാണോ?
  • ദീര്‍ഘകാലമായി  കഫത്തോടുകൂടിയുള്ള ചുമ.
  • രാത്രിയും പകലും ശ്വാസതടസം.
  • ശരീരഭാരം അസാധാരണമായി കുറയുക.
  • ജലദോഷവും ചെസ്റ്റ് ഇന്ഫെക്ഷ്നും ഭേദമാകാന്‍ അനേകം ആഴ്ചകള്‍ തന്നെ വേണ്ടിവരും.
  • ആരംഭഘട്ടത്തില്‍ കഠിനമായി അധ്വനിക്കുബോഴോ വേഗത്തില്‍ നടക്കുമ്പോഴോ ശ്വാസതടസം അനുഭവപ്പെടും. എന്നാല്‍ രോഗം മൂര്‍ചിച്ചാല്‍ പടികള്‍ കയറുവാണോ കൂടുതല്‍ നടക്കുവാനോ ബുദ്ധിമുട്ട്  അനുഭവപ്പെടും.