നിങ്ങളുടെ ആസ്തമ നിയന്ത്രിച്ച്‌ നിര്‍ത്തുവാന്‍ സഹായിക്കുന്ന ഘടകങ്ങള്‍


Posted on April 22, 2015
  • മുറി തുത്തുവാരല്‍, വാക്വ൦ ക്ലീനര്‍ ഉപയോഗിക്കല്‍ അല്ലെങ്കില്‍ പൊടിതട്ടിക്കുടയല്‍, പെയിന്‍റ് ചെയ്യല്‍ കീടനാശിനികള്‍ തളിക്കല്‍ രുക്ഷഗന്ധമുള്ള ക്ലീനറുകള്‍ ഉപയോഗിക്കല്‍, ശക്തിയായ മണം ഉണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ പാകം ചെയ്യല്‍ തുടങ്ങിയവ ആസ്ത്മ രോഗി ഇല്ലാത്ത സമയത്ത് ചെയ്യുക.
  • ഈ രോഗത്തിന് പ്രേത്യകം ഭക്ഷണക്രമം ഇല്ല, എന്നാല്‍ പഴങ്ങള്‍, പച്ചക്കറികള്‍,മുഴുവന്‍ ധാന്യങ്ങള്‍, പാല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന രണ്ടോ മുന്നോ ലഘുവായ ഭക്ഷണങ്ങള്‍ ആണ് ഉത്തമം.
  • ആസ്ത്മ ഉണ്ടെങ്കില്‍ നിങ്ങളുടെ ശ്വാസകോശങ്ങള്‍ക്ക് ധാരാളം ശുദ്ധവായു ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക.എന്നാല്‍ കുടുതല്‍ തണുപ്പ് ഒഴിവാക്കേണ്ടത് സുപ്രധാനമാണ്‌.
  • മിതമായ വ്യായാമം ഗുണം ചെയ്യും.
  • രോഗം നിയന്ത്രിച്ചു കൊണ്ടുപോകുന്നതിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഔഷധങ്ങള്‍ ആവശ്യത്തിനു വാങ്ങി സുക്ഷ്ക്കുക.
  • നിങ്ങളുടെ രോഗ ലക്ഷണങ്ങള്‍ മുര്‍ച്ച്ചിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നു അറിയുക.

ചെയ്യരുത്

  • ആസ്ത്മ ഉണ്ടെന്ന വസ്തുത നിഷേധിക്കരുത്. അത് അംഗീകരിക്കുക നിയന്ത്രിക്കുവാന്‍ ഔഷധങ്ങള്‍ കഴിക്കുക.
  • ആസ്ത്മ നിയന്ത്രിക്കുവാനുള്ള ഔഷധങ്ങള്‍ കഴിക്കുവാന്‍ മറക്കരുത്.
  • ആസ്ത്മ ചികില്‍സക്കുള്ള നിര്‍ദ്ധിഷ്ട പദ്ധതി അനുസരിക്കതിരിക്കുന്നത് നല്ല തിരുമാനം അല്ല.
  • പുകവലി.
  • അമിത ഭക്ഷണം അരുത്.
  • അലര്‍ജി ഉണ്ടാകുമെന്ന് കരുതുന്ന ഭക്ഷണസാധനങ്ങള്‍.
  • കഫം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക.ഡയറി ഉല്‍പ്പന്നങ്ങള്‍ ചോക്ലേറ്റുകള്‍ റിഫൈന്‍ഡ്,ധാന്യപ്പൊടികള്‍ ,ബ്രെഡ്‌ കേയ്ക്കുകള്‍,പഞ്ചസാര തുടങ്ങിയ കഫം ഉണ്ടാക്കുന്ന ആഹാര വസ്തുക്കള്‍ ആസ്ത്മ ഉള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്.
  • സ്വയം ചികിത്സ
  • കുളി കഴിഞ്ഞു നനഞ്ഞ തുണി മുടിയില്‍ കെട്ടി വയ്ക്കരുത്. തലയില്‍ തങ്ങി നില്‍ക്കുന്ന ഈര്‍പ്പം ആസ്ത്മ അറ്റാക്കിനു കാരണമായേക്കാം,
  • ഓമനമൃഗങ്ങളെ കടപ്പു മുറിയിലും ഉറങ്ങാന്‍ ഉപയോഗിക്കുന്ന മറ്റു സ്ഥലങ്ങളിലും ഒരിക്കലും കിടക്കാന്‍ അനുവദിക്കരുത്.