എന്താണു സി.ഒ.പി.ഡി?

സിഒപിഡി യുടെ കാരണങ്ങള്‍ 

  • സിഒപിഡി യുടെ  മുഖ്യകാരണങ്ങളിലൊന്ന്‍ പുകവലിയാണ്.
  • സിഒപിഡി  ബാധികുന്നവരില്‍  ഭൂരിഭാഗവും  പുകവലികുന്നവരോ, മറ്റുള്ളവര്‍  വലിച്ചു  തള്ളുന്ന  പുക ശ്വസികുന്നവരോ  ആണ്.
  • സ്ത്രീകള്‍ക്ക് ഈ രോഗം ബാധിക്കുവന്നുള്ള പ്രധാന കാരണം അടുപ്പുകളില്‍ നിന്നുള്ള പുക ശ്വസിക്കുന്നതാണ്.
  • പൊടിയും പുകയും നിറഞ്ഞതും അന്തരിക്ഷമലിനീകരണമുള്ളതുമായ സ്ഥലങ്ങളില്‍  ഉദാ:കല്‍ക്കരി ഖനി, സിമന്‍റ് ഫാക്ടറി, തുണി മില്ല്, കെമിക്കല്‍ കമ്പനി, ആഭരണങ്ങള്‍ ഇലക്‌ട്രോപ്ലേറ്റിംഗ് ചെയ്യുന്ന കമ്പനി  എന്നിവിടങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യുന്നവര്‍ക്കും ഈ രോഗം ബാധിച്ചേക്കാം.
  • ആസ്ത്മ ശരിയായി ചികിത്സിക്കാതിരുന്നാല്‍ അത് സിഒപഡി  ആയി പരിണമിച്ചേക്കാം.

ശ്വാസകോശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്‌?

ശ്വാസം എടുക്കുബോള്‍ വായു ശ്വാസനാളികളിലൂടെ ശ്വാസകോശങ്ങളില്‍ എത്തുന്നു.

ശ്വാസനാളികള്‍  മുക്കില്‍ നിന്നും വായില്‍ നിന്നും  വായുവിനെ ശ്വാസകോശങ്ങളില്‍  എത്തിക്കുന്നു.

COPD ബാധിച്ചാല്‍ നിങ്ങളുടെ ശ്വാസനാളികള്‍ ചുരുങ്ങും. പിന്നെ ശരിയായ അളവില്‍ വായു അകത്തേക്ക് എടുക്കാനാവില്ല. നിശ്വാസവായു ശരിയായ അളവില്‍  പുറത്തേക്ക് പോകുകയുമില്ല. ഈ അവസ്ഥയില്‍ ശ്വാസകോശങ്ങള്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. നെഞ്ചില്‍  പിടിത്തവും  ശ്വാസതടസവും അനുഭവപ്പെടുന്നു.  ഇവ  തന്നെയാണ് COPDയുടെ ലക്ഷണങ്ങള്‍.

സി ഒ പി ഡി നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു

ശാരീരികമായി അധ്വാനിക്കുവാന്‍ സാധിക്കാതെ വരും. ജോലിക്ക് പോകുവാനോ, വീട്ടുജോലികള്‍  ചെയ്യുവാനോ സാധിക്കാതെ വരും  വിശ്രമിക്കുമ്പോള്‍ പോലും തളര്‍ച്ച അനുഭവപ്പെടുന്നു. രോഗം മൂര്‍ചിച്ചാല്‍ പല്ലുതേക്കുവാനോ വസ്ത്രം  മാറുവാനോ പോലും സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചേരുകയും അവസാനം മരണത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു.

സിഒപിഡി ക്ക് മേല്‍ വിജയം നേടാന്‍

  • സിഒപി ഡി ക്ക് മേല്‍ വിജയം നേടാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്.
  • നിങ്ങള്‍ പുകവലിക്കുന്നുണ്ടെങ്കില്‍   അത് ഉടന്‍ തന്നെ നിര്‍ത്തുക.  ശ്വാസ കോശങ്ങള്‍ക്ക് ആശ്വാസം പകരുവാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം  അതാണ്.
  • ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കൃത്യമായി ഉപയോഗിക്കുകയും നിര്‍ദ്ദേശിക്കുന്ന ശ്വസന വ്യായാമങ്ങള്‍ ചെയ്യുകയും, നിര്‍ദ്ദിഷ്ട തിയതികളില്‍ തന്നെ ചെക്കപ്പുകള്‍ നടത്തുകയും ചെയ്യുക.
  • വീട്ടിനകത്തെ വായു ശുദ്ധമായിരിക്കുവാന്‍ ശ്രദ്ധിക്കുക. എല്ലാ വിധത്തിലുമുള്ള പുക, തീക്ഷണമായ ഗന്ധം എന്നിവയില്‍ നിന്നും മാറിനില്‍ക്കുക.
  • ശരീരത്തിന്‍റെ  ബലത്തിനും ആരോഗ്യത്തിനും വേണ്ടതെല്ലാം ചെയ്യുക.

മരുന്നുകളോടൊപ്പം  തന്നെ  ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ശരിയായ രീതിയിലുള്ള ആഹാരക്രമവും അത്യന്താപേക്ഷികമാണ്. ഇവയെക്കുറിച്ചും  COPD യെ കുറിച്ചും നിങ്ങള്‍ക്കുള്ള  സംശയങ്ങള്‍ക്കുള്ള മറുപടി ലഭിക്കുന്നതിനു ഇവിടെ ക്ലിക് ചെയ്യുക.